Uncategorized

സിറിയയിലെ മുസ്ലിം ദേവാലയത്തിന് അടുത്ത് ബോംബാക്രമണം; ആറ് പേർ മരിച്ചു

ദമാസ്കസ്: സിറിയയുടെ തലസ്ഥാനത്ത് ഷിയാ മുസ്ലിം ആരാധനാലയത്തിന് സമീപം ബോംബ് ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടതായും 20ൽ അധികം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിറിയയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഷിയ തീർഥാടന കേന്ദ്രമായ സയീദ സെയ്‌നബ് മഖ്ബറക്ക് സമീപം മോട്ടോർ സൈക്കിൾ പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു. ഭീകരരുടെ ബോംബാക്രമണമാണ് നടന്നതെന്നാണ് അധികൃതർ പറയുന്നത്.

 

ഷിയാ മുസ്ലിം സ്ഥാപകനായ ഇമാം ഹുസൈന്റെ അനുസ്മരണത്തിന് മുന്നോടിയായാണ് ദമാസ്കസിന്റെ തെക്ക് ഭാഗത്തായി മാരകമായ സ്ഫോടനം നടന്നത്. അജ്ഞാതര്‍ ടാക്‌സിയില്‍ സ്ഥാപിച്ച ബോംബാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകളും ഷിയാ ഇസ്ലാമിന്റെ സ്ഥാപകനായ ഇമാം അലിയുടെ മകളുമായ സയീദ സൈനബിന്റെ മഖ്ബറയില്‍ നിന്ന് 600 മീറ്റര്‍ അകലെയുള്ള സുരക്ഷാ കെട്ടിടത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് സിറിയൻ പൗരനായ 39കാരൻ ഇബ്രാഹീം എഎഫ്പിയോട് പറഞ്ഞു.

 

ഷിയാ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ടതും10 ദിവസം നീണ്ടു നില്‍ക്കുന്നതുമായ ആശുറ അനുസ്മരണ പരിപരിടിയോടനുബന്ധിച്ച് മഖ്ബറക്ക് ചുറ്റും സുരക്ഷാ നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കിയിരന്നു. 2011-ൽ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ സയീദ സെയ്‌നബ് മഖ്ബറ തകർന്നിരുന്നു. തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഇറാൻ, ലെബനീസ്, ഇറാഖി സൈന്യവുമാണ് മസ്ജിദ് സമുച്ചയം സംരക്ഷിച്ചിരുന്നത്. സമീപ വർഷങ്ങളിൽ ആക്രമണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ചില സുരക്ഷാ നടപടികളിൽ ഇളവ് വരുത്തുകയായിരുന്നു.

 

2016 ഫെബ്രുവരിയിൽ മഖ്ബറയിൽ നിന്ന് 400 മീറ്റർ അകലെയായി നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ 134 പേർ കൊല്ലപ്പെട്ടിരുന്നതായി ഇസ്ലാമിക് സ്റ്റേറ്റ് സായുധ സംഘം പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിന് സമീപം നടന്ന ട്രിപ്പിൾ സ്ഫോടനത്തിലും കുറഞ്ഞത് 70 പേരുടെ ജീവൻ പൊലിഞ്ഞുവെന്നും സംഘം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top