ബെയ്ജിങ്: ബെയ്ജിങിലെ ആശുപത്രിയിൽ തീ പിടിത്തം. ചാങ്ഫെങ് ആശുപത്രിക്കാണ് തീപിടിച്ചത്. അപകടത്തിൽ ഇരുപത്തിയൊന്ന് പേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.57ഓടെയായിരുന്നു സംഭവം.
അപകടം നടന്ന ഉടൻ തന്നെ എമർജൻസി ടീം സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ എഴുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുപത്തിയൊന്ന് പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.