അഹമ്മദാബാദ്: വിരാട് കോഹ്‌ലിയുടെ കൈയില്‍ നിന്നും ഇന്ത്യന്‍ ജേഴ്‌സി വാങ്ങിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ വസീം അക്രം. ലോകകപ്പില്‍ ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം.

ഇന്ത്യക്കെതിരെ നടന്ന അഭിമാന പോരാട്ടത്തില്‍ പാകിസ്താന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് ശേഷം ബാബറിന് തന്റെ ഓട്ടോഗ്രാഫോടെയുള്ള ജേഴ്‌സി സമ്മാനിക്കുന്ന കോഹ്‌ലിയുടെയും അത് സന്തോഷത്തോടെ സ്വീകരിക്കുന്ന പാക് നായകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെയാണ് വസീം കടുത്ത എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്.

