
തിരുവനന്തപുരം: സ്വാതന്ത്യ സമര സേനാനിയും ബി.ജെ.പി നേതാവും സാമൂഹ്യ സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന് പിള്ള (107) അന്തരിച്ചു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്.ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്.രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമാണ് അദ്ദേഹം.ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു.

