ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അക്രമികള്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തച്ചുടച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരെ അക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.


രാത്രി 12.30ഓടെ രണ്ടുപേര്‍ പള്ളിയുടെ മതില്‍ ചാടിക്കടക്കുന്നതും പുലര്‍ച്ചെ 1.40ഓടെ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

