Health

പാലാ ആശുപത്രിയിലെ ആശുപത്രിയിലെ കോവിഡ് വാർഡിലെ രോഗികൾക്കുള്ള ഭക്ഷണം മോശം നിലവാരത്തിലേക്ക് കൂപ്പ് കുത്തുന്നു

കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ മോശമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

പതിനഞ്ചോളം വരുന്ന കോവിഡ് രോഗികൾക്കും, അത്രയും തന്നെ അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് സർക്കാർ ഭക്ഷണം ദൈനംദിനം നിലവാരം മോശമാക്കി കൊണ്ട് അവഗണന പ്രകടമാക്കിയിട്ടുള്ളത്.

ലോകം ആഘോഷ പൂർവ്വം കൊണ്ടാടുന്ന ക്രിസ്മസ് ദിനത്തിൽ പോലും ഉച്ചയൂണിന് സാമ്പാർ എന്ന ഓമനപേരിൽ പരിപ്പ് മാത്രം പൊങ്ങി കിടക്കുന്ന 150 മില്ലി ചാറാണ് നൽകിയത്.ഇന്നലെ നൽകിയ ഒഴിച്ച് കൂട്ടുന്നതിനുള്ള രസത്തിൽ മഞ്ഞൾ പൊടിയല്ലാതെ ഒന്നു മുണ്ടായിരുന്നില്ല.

ചെറുചൂടുണ്ടെന്നുള്ളതും, സമയത്ത് ലഭിക്കുന്നുണ്ടെന്നുമുള്ളതാണ് ആകെയുള്ള നേട്ടം.രോഗപീഢകളാൽ വലഞ്ഞ് അർദ്ധ പ്രാണനായി കിടക്കുന്ന രോഗികളും, കൂട്ടിരുപ്പ് കാരും ഇതൊന്നും അധികാര സ്ഥാപനങ്ങളിൽ പറയില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് ബന്ധപ്പെട്ടവർ ഈ തട്ടിപ്പ് തുടരുന്നത്.

കോവിഡ് രോഗികളുടെ സംരക്ഷണത്തിനായി കേന്ദ്രവും ,സംസ്ഥാനവും ജില്ലാ കളക്ടർക്ക് നൽകുന്ന ഫണ്ടുകൾ ഏത് വഴിക്ക് പോകുന്നു എന്നതിനെ കുറിച്ച് പൊതുസമൂഹവും, ത്രിതല പഞ്ചായത്തധികൃതരും, എം.എൽ.എ ,എം .പി മാരും വസ്തു നിഷ്ടമായ ഒരന്വേഷണം നടത്തിയാൽ മാത്രമെ ഇതിൻ്റെ പേരിൽ ഇത്രയും നാൾ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ സാധിക്കൂ.

എന്നാൽ ലോകം ക്രിസ്മസ് ആഘോഷിച്ചപ്പോൾ സ്വന്തം ശമ്പള കാശ് മുടക്കി എല്ലാ രോഗികൾക്കും, ക്രിസ്മസ് കേക്കും, പഴങ്ങളും നൽകിയ നഴ്സുമാരും ഈ കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ട്.

മാണി സി കാപ്പൻ എം.എൽ.എ ,ജോസ് കെ മാണി ,തുടങ്ങിയ ജനപ്രതിനിധികൾ പാലാ ജനറൽ ആശുപത്രിക്ക് വേണ്ടി ആരോഗ്യകരമായ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ കോവിഡ് വാർഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടി ശ്രദ്ധിക്കണമെന്ന് കോവിഡ് വാർഡിലെ രോഗികളുടെ കുടുംബാംഗങ്ങളും ,കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top