Kerala

അതിരപ്പള്ളിയിൽ സഞ്ചാരികളുടെ നേരെ കാട്ടാന ആക്രമണം; റോഡരികില്‍ നിന്ന് പാഞ്ഞ് വന്ന് കാറിന്‍റെ ബോണറ്റിടിച്ചു തകർത്തു

അതിരപ്പള്ളി: വിനോദസഞ്ചരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. അതിരപ്പള്ളിയിൽ വിനോദ സഞ്ചരത്തിനയെത്തിയ കാറിന് നേരെ ആനമല റോഡിൽ ആനക്കയം മേഖലയിൽ വെച്ചാണ് ആക്രമണം നടന്നത്.

 

റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

 

കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വ്വമായിരുന്ന താമരശ്ശേരി ചുരത്തില്‍ കാട്ടാനക കൂട്ടത്തെ കണ്ടത് രണ്ട് ദിവസം മുന്‍പാണ്.

വയനാട് താമശ്ശേരിചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങിമാറുകയായിരുന്നു.

 

ഏപ്രില്‍ രണ്ടാം വാരത്തില്‍ വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നിരുന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.

 

അതേസമയം അരിക്കൊമ്പനെ പിടികൂടി മാറ്റിയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം തുടരുകയാണ്. വിലക്ക് മോണ്ട് ഫോർട്ട് സ്ക്കൂളിന് സമീപത്തുളള ഷെഡ് ചക്കക്കൊമ്പനുൾപ്പെട്ട കാട്ടാനക്കൂട്ടം തകർത്തു. മൂന്നു ദിവസമായി വിലക്കിനു സമീപമുള്ള ചോലക്കാട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം. അരിക്കൊമ്പനെ കൊണ്ടു പോയതിൻറെ അടുത്ത ദിവസം തന്നെ ചക്കക്കൊമ്പനിറങ്ങി വീടുതകർത്തത് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ചിന്നക്കനാൽ വിലക്കിലുള്ള രാജൻ എന്നയാളുടെ ഷെഡാണ് തകർത്തത്. തകരം കൊണ്ടു പണിത ഷെഡിൽ ആക്രമണ സമയത്ത് ആരുമുണ്ടായിരുന്നില്ല. പുലർച്ചെ അഞ്ച് മണിയോടെയാണ് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top