Kerala

കൊലവിളി പ്രസംഗം: കോൺഗ്രസ് പ്രവർത്തകർ സിപിഎം നേതാവ് സി വി വർഗീസിന്റെ കോലം കത്തിച്ചു

 

 

കോട്ടയം :പാലാ :കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സിവി വർഗീസിൻറെ പ്രസ്താവന സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയ സംസ്കാരം വെളിവാക്കുന്നു എന്ന് സതീഷ് ചൊള്ളാനി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. കെ സുധാകരനെ പതിറ്റാണ്ടുകളായി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ച് പരാജയപ്പെട്ടതിൻറെ ജാള്യതയാണ് സിപിഎമ്മിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ സി വി വർഗീസിൻറെ കോലം കത്തിച്ചു.

ജോൺസി നോബിൾ, ഷോജി ഗോപി, വി സി പ്രിൻസ്, ബിജോയ് എബ്രഹാം, വക്കച്ചൻ മേനാംപ്പറമ്പിൽ, മാത്യു അരീക്കൽ, ജോർജ്ജുകുട്ടി ചെമ്പകശ്ശേരി കിരൺ മാത്യു അരീക്കൽ, ജോയി മഠം, ബിജോയ് തെക്കേൽ, കുര്യാച്ചൻ മഞ്ഞകുന്നേൽ, ബാബു കുഴിവേലി, അജയ് നെടുമ്പാറയിൽ, റെജി നെല്ലിയാനി, ടെൻസൻ വലിയകാപ്പിൽ, ടോമി നെല്ലിക്കൽ, അർജുൻ സാബു, ബിജു മാത്യു, പി ജെ ബൈജു, മനോജ് വള്ളിച്ചിറ, ജോയ് പോൾ, അലക്സ് ചാരംതൊട്ടിയിൽ, അലോഷി റോയ്, തോമാച്ചൻ പുളിന്താനം എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top