Kerala

ഞങ്ങളെങ്ങനെ ജീവിക്കും ചെയർമാനെ..?സാറ് തന്നെ പറയ്‌:പരിദേവനങ്ങളുടെ ഭാണ്ഡക്കെട്ട് നിരത്തി വീട്ടമ്മമാർ ചെയർമാൻ ഷാജു തുരുത്തനരുകിൽ:സമവായവുമായി തുരുത്തൻ 

പാലാ :ഞങ്ങളെങ്ങനെ ജീവിക്കും ചെയർമാനെ..?സാറ് തന്നെ പറയ്‌:പരിദേവനങ്ങളുടെ ഭാണ്ഡക്കെട്ട് നിരത്തി തൊഴിലുറപ്പ് തൊഴിലാളികളായ  വീട്ടമ്മമാർ ചെയർമാൻ ഷാജു തുരുത്തനരുകിൽ പരാതികൾ നിരത്തി.ഇന്ന് കൗൺസിൽ കഴിഞ്ഞിറങ്ങിയപ്പോഴാണ് ചെയർമാൻ ഷാജു തുരുത്താനരുകിൽ പരാതിയുമായി എത്തിയത്.

എത്ര കാലമായി ഞങ്ങൾ ഇങ്ങനെ ഈ നട കയറി ഇറങ്ങുന്നു.ഞങ്ങള് ജോലി ചെയ്ത കാശല്ലേ ചോദിക്കുന്നത്.ഞങ്ങടെ മക്കടെ പഠനം മുടങ്ങില്ലേ.മരുന്ന് വാങ്ങിക്കാൻ പോലും കാശില്ല വീട്ടമ്മമാർ നെടുവീർപ്പെട്ടപ്പോൾ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തനും സങ്കടത്തിലായി.ഇപ്പോൾ പെരുമാറ്റ ചട്ടം ഉള്ളത് കൊണ്ടാ …അത് കഴിയട്ടെ ട്രഷറിയിൽ കാശു വരും അപ്പോൾ തരാം എന്ന് പറഞ്ഞപ്പോൾ വീട്ടമ്മമാർക്ക്‌ വിശ്വാസം പോരാ .

കാശില്ലെങ്കിൽ ഞങ്ങളെ കൊണ്ടെന്തിനാ പണിയിച്ചത് ഒരു വീട്ടമ്മ ചോദിച്ചപ്പോൾ ചെയർമാനും അവരുടെ ഒപ്പം കൂടി കാശ് കിട്ടിയില്ലെങ്കിൽ ഇനി പണിയരുത് .ഇക്കാര്യം പ്രഥമ പരിഗണന കൊടുത്തു ചെയ്തു തരാം കേട്ടോ ,വീട്ടമ്മ മാരുടെ പരാതി കേൾക്കാനായി ബൈജു കൊല്ലമ്പറമ്പിൽ ;സാവിയോ കാവുകാട്ട് ;തോമസ് പീറ്റർ;ബിജി ജോജോ;ലീനാ സണ്ണി തുടങ്ങിയ കൗൺസിലർമാരും ഉണ്ടായിരുന്നു .

പാലാ നഗരസഭയിലെ തൊഴിൽ ഉറപ്പ് തൊഴിലാളികളുടെ ധർമ്മ സമരം ആദ്യം റിപ്പോർട്ട് ചെയ്തത് കോട്ടയം മീഡിയാ ആയിരുന്നു.ഏതാനും മാസം മുമ്പ് സെക്രട്ടറിയുടെ ആഫീസിൽ ചെന്ന് വീട്ടമ്മമാർ പരാതി പറഞ്ഞപ്പോൾ അത് ആദ്യം  വർത്തയാക്കിയതും കോട്ടയം മീഡിയാ ആയിരുന്നു.അന്ന് സെക്രട്ടറിയുടെ ചാർജുള്ള ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് അനുഭവ പൂർവം മറുപടി പറഞ്ഞിരുന്നെങ്കിലും പെരുമാറ്റ ചട്ടം നിലവിൽ വന്നിരുന്നതിനാൽ നടപടി ക്രമങ്ങൾ താമസിക്കുകയായിരുന്നു.

26 ലക്ഷം രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. സർക്കാരിന് ഫണ്ട് ഇല്ല എന്നതാണ് വേതനം വൈകുവാൻ കാരണം.വിഷുവിനോട് അനുബന്ധിച്ച് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ തൊഴിലാളികൾക്ക് നൽകിയിരുന്നു.

177 തൊഴിലാളികളാണ് തൊഴിലുറപ്പ് വിഭാഗത്തിൽ ജോലി ചെയ്യുന്നത്.മുൻസിപ്പാലിറ്റിയിലെ തൊഴിലുറപ്പു വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ബില്ലുകൾ പാസായിട്ടുണ്ടെന്നും പാസായത് ട്രഷറിലേക്ക് മാറ്റിയെന്നാണ് വിശദീകരണം ലഭിച്ചത്. എന്നാൽ ട്രഷറിയിൽ അന്വേഷിച്ചപ്പോൾ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top