Kerala

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടുമയ്ക്ക് തിരികെ നൽകി അരീക്കര ഉപ്പുമാക്കൽ പ്രസാദ്

രാമപുരം :അരീക്കര:കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടുമയ്ക്ക് തിരികെ നൽകി അരീക്കര ഉപ്പുമാക്കൽ പ്രസാദ് (54).അരീക്കരയുള്ള  തന്റെ കാർപെന്റർ വർക്ക്‌ ഷോപ്പിനു സമീപം കിടന്നാണ് പ്രസാദിന് സ്വർണ്ണമാല കിട്ടിയത്. ഉടൻതന്നെ പ്രസാദ് മാല രാമപുരം പോലീസ്  സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.മാല കളഞ്ഞു പോയ  സുജിത്ത്  (35),കെ എസ് ആർ ടി സി കൂത്താട്ടുകുളം ഡിപ്പോയിലെ ഡ്രൈവർ ആണ്,

അരീക്കരയിലൂടെ കളഞ്ഞു പോയമാല അന്വേഷിച്ചു നടക്കുന്നത് കണ്ട സുജിത്തിനോട് പ്രസാദ് വിവരം അന്വേഷിക്കുകയും ,തനിക്കു ലഭിച്ചിട്ടുണ്ടെന്നും അത് അപ്പോഴേ രാമപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.  രാമപുരം സബ്‌ ഇൻപെക്ടർ അരുൺ കുമാറിന്റെ സാന്നിദ്ധ്യത്തൽ ആണ് മാല കൈമാറിയത്.കാർപെന്ററി മെഷ്യന്റെ ഇടയ്ക്കു പോയി കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു പ്രസാദ്.സാമ്പത്തീക പ്രയാസങ്ങൾക്കിടയിലും തികഞ്ഞ ആത്മാർഥതയോടെ മാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്രസാദിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top