Kerala

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം അപ്രസക്തം, അന്ധമായ കോൺഗ്രസ് വിരോധം മാറ്റിവെച്ച് കോൺഗ്രസിനൊപ്പം അണിചേരുക

കോട്ടയം:പാലാ :ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം അപ്രസക്തം, അന്ധമായ കോൺഗ്രസ് വിരോധം മാറ്റിവെച്ച് കോൺഗ്രസിനൊപ്പം അണിചേരുക……..
ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടപ്പെടുന്നു എന്നത് വ്യക്തമാണ്.സാന്നിധ്യമറിയിക്കാൻ പോലും സാധിച്ചില്ല എന്നതും ചിന്തിക്കേണ്ടതുണ്ട്. പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിനു ബദലായി ആംആദ്മി പാർട്ടി വളരുകയില്ല, കോൺഗ്രസിന് സമാന്തരമായി അധികാരത്തിലെത്തുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്.

കോൺഗ്രസ് വോട്ടുകളാണ് ആം ആദ്മി പാർട്ടി കൈക്കലാക്കിയത് ബി.ജെ.പിക്ക് ബദൽ ആയി ആം ആദ്മി പാർട്ടിക്ക് വളരാൻ സാധിക്കുന്നില്ല എന്നത് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മനസ്സിലാകും. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്നത് മുഖ്യ അജണ്ടയായി എടുത്താൽ തൃണമൂൽ കോൺഗ്രസും., സമാജ്‌വാദി പാർട്ടിയും, അം ആദ്മി പാർട്ടിയും, സി.പി.എം ഉൾപ്പെടെയുള്ള മറ്റ് ഇടതുപക്ഷ പാർട്ടികളും കോൺഗ്രസിനെ മുൻനിർത്തി കൈകോർ കേണ്ടതുണ്ട്. സ്വന്തം പാർട്ടിയുടെ നിലനിൽപ്പിനായി മാത്രം ചിന്തിക്കാതെ ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പി ഇതര ഗവൺമെന്റ് ഉണ്ടാക്കുവാനായി എല്ലാവരും ഒന്നിക്കേണ്ട തുണ്ട്അത് ഇന്ത്യയുടെ മതേതര നിലനിൽപ്പിന്.. മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതിന് കാലഘട്ടത്തിന്റെ ആവശ്യം ആയി മാറുകയാണ് എന്ന തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട് എന്ന് പാലാ നഗരസഭാ കൗൺസിലർ പ്രിൻസ് വി. സി തയ്യിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top