Uncategorized

ആൻഡമാൻ നിക്കോബാറിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 5:40 ഓടെയാണ് ഭൂചലനം പ്രദേശത്ത് അനുഭവപ്പെട്ടത്.

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻസിഎസ് കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top