Kerala

മലയാലപുഴയിലെ ദുർമന്ത്രവാദിനിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് മാർച്ച് നടത്തി

കോന്നി മലയാലപുഴയിലെ ദുർമന്ത്രവാദിനിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.

 

നവോഥാനം സമൂഹത്തിൽ വേര് പിടിച്ച നാട്ടിൽ,സാക്ഷരതയിൽ ഭാരതത്തിൽ  തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ചിന്താ രീതി തന്നെ തെറ്റാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എസ് അഖിൽ അഭിപ്രായപ്പെട്ടു.

 

സി പി ഐ ജില്ലാ കമ്മറ്റി അംഗം മലയാലപ്പുഴ ശശി,പി എസ് ഗോപാലകൃഷ്ണപിള്ള,എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ആർ,മണ്ഡലം പ്രസിഡന്റ് അജിത്ത് എസ്,സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി വെട്ടൂർ മജീഷ്,എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആദർശ് കോന്നി,ബിബിൻ എബ്രഹാം,അനുജ്,എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി അംഗം ശ്യാം,റീന,ആസ്വിൻ,വിനീത് തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top