Kerala

ആർ എസ് എസ് നേതാവ് അഡ്വ ശങ്കു ദാസിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു.,രാഷ്ട്രീയപ്പകയെന്ന് നിരീക്ഷണം

മലപ്പുറം :അഭിഭാഷകൻ ശങ്കു.ടി ദാസിന് വാഹനാപകടം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ. മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശങ്കുവിന് അപകടം ഉണ്ടായത്. ഓഫിസിൽ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

 

ഷാജ് കിരണുമായി ബന്ധപ്പെട്ട സന്ദീപ് വാര്യരുടെ മാതൃഭുമി വാർത്ത വൻ ചർച്ചയായിരുന്നു. ഇതിൽ സന്ദീപിന്റെ കേസ് നോക്കിയത് ശങ്കുവായിരുന്നു. കേസുമായി ബന്ധപ്പെട്ട വക്കീൽ നോട്ടീസ് തയ്യാറാക്കാനുള്ളതിനാൽ രാത്രി വൈകിയാണ് വക്കീൽ ഓഫിസിൽ നിന്നും ഇറങ്ങിയത്. ഏറെ ശത്രുക്കളുള്ള പൊതുപ്രവർത്തകനായിട്ടും ബൈക്കിലാണ് ശങ്കുവിന്റെ സഞ്ചാരം. ഇത് ശത്രുക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകിയാണ് ശങ്കു ഇറങ്ങുന്നതെന്ന് അപകടം പ്ലാൻ ചെയ്തവർ നേരത്തെ തന്നെ മനസ്സിലാക്കി വെച്ചിരുന്നു.ഈ അജ്ഞാത സംഘം ശങ്കു ഓഫിസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ശങ്കുവിനെ പിന്തുടരുകയും അപകടം ഉണ്ടാക്കുകയും ആയിരുന്നു.

 

ബൈക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും നിർത്താതെ പോയത് തന്നെ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണ്. അപകടം ഉണ്ടായി ഒരുപാട് സമയം അദ്ദേഹം റോഡരികിൽ ബോധരഹിതനായി കിടന്നു. ഒരുപാട് രക്തം വാർന്ന് പോകുകയും ചെയ്തു.അനന്തപുരി ഹിന്ദു സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്ന ശങ്കു ചാനൽ ചർച്ചകളിലും മറ്റും ഹിന്ദുത്വവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് പ്രതിരോധം തീർത്ത് എപ്പോഴും രംഗത്തുണ്ടായിരുന്നു. ശങ്കു ടി ദാസ് മതമൗലിക വാദികളുടേയും കണ്ണിലെ കരടായിരുന്നു. ശങ്കു.ടി ദാസിനെതിരെ നിരവധി ഭീഷണികൾ ഉണ്ടായിട്ടും പ്രത്യേക സുരക്ഷയൊന്നും പൊലീസും ഏർപ്പെടുത്തിയിരുന്നില്ല.\

 

മലപ്പുറത്ത് സാധാരണക്കാരനെ പോലെ ബൈക്കിൽ സഞ്ചരിച്ച് പൊതുപ്രവർത്തനം നടത്തിയ പരിവാർ നേതവിന്റെ യാത്രാ വഴികളും യാത്രാ രീതകികളുമെല്ലാം രാഷ്ട്രീയ ശത്രുക്കൾക്ക് സുപരിചിതമായിരുന്നു.അപകടം ഉണ്ടായി റോഡരികിൽ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട്മിംസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്.
വെന്റിലേറ്ററിൽ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല. അപകടത്തിൽ ശരീരത്തിൽ നിന്നും അതിമായി രക്തം വാർന്നു പോയതായാണ് റിപ്പോർട്ട്. ആർ എസ്.എസിന്റെ നിർദ്ദേശ പ്രകാരം ആണ് ശങ്കു ടി.ദാസിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top