Kerala

ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും പാലായിൽ വന്ന യുവാവിന് ബൈക്ക് അപകടത്തിൽ തല തകർന്ന് ദാരുണ അന്ത്യം

കോട്ടയം :പാലാ : ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിനു സമീപം  ബസ്സിനടിയില്‍പ്പെട്ട് യുവാവ് തല്‍ക്ഷണം മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന 21 കാരനായ യുവാവാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടം.

 

യുവാക്കൾ യാത്ര ചെയ്തിരുന്ന ബൈക്ക് മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രെക്കിട്ടപ്പോൾ ,അതിൽ ഇടിക്കാതിരിക്കാൻ ബ്രെക്കിട്ട ആഘാതത്തിൽ പിറകിലിരുന്ന യുവാവ്  ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയില്‍പ്പെട്ട യുവാവിന്റെ തല തകര്‍ന്നാണ് മരണം സംഭവിച്ചത്.

 

.ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കണ്ണൂര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ഇയാള്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top