Kerala

വേനൽച്ചൂടിനെ ചെറുക്കാൻ വീട്ടുമുറ്റത്തുണ്ട് പരിഹാരം; വൈറലായി യുവതിയുടെ കണ്ടെത്തൽ

കഴിഞ്ഞ കൂറെ ദിവസങ്ങളിലായി കേരളം വേനൽ ചൂടിൽ വെന്തുരുകുകയാണ്. സഹിക്കാൻ കഴിയാത്ത ചൂടാണ് അകത്തും പുറത്തും. ഒരു ഫാൻ പോലും ഇല്ലാതെ വീടിനുളിൽ ഇരിക്കുക പോലും അസാധ്യം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടാകില്ല എന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോ‌ർട്ടുകൾ നൽകുന്ന സൂചന.

എന്നാൽ എത്ര കഠിനമായ വേനൽച്ചൂടിനെയും പ്രതിരോധിക്കാൻ എസിയോ ഫാനോ വേണ്ട എന്നു തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. ഇതിനാകട്ടെ അഞ്ചു പൈസയുടെ ചെലവുമില്ല. സുഭാഷിണി ചന്ദ്രമണി എന്ന യുവതിയാണ് തെളിവ് സഹിതം ട്വിറ്ററിവൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒരു തെ‌ർമോമീറ്റർ ഉപയോഗിച്ച് ചൂട് അളക്കുന്ന വീഡിയോ ആണ് ഇവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ മരങ്ങളുടെയോ മറ്റു കെട്ടിടങ്ങളുടെയോ മറയൊന്നുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ചൂട് അളക്കുന്നു. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ആ ഭാഗത്തെ ചൂട് 42 ഡിഗ്രി സെൽഷ്യസ് ആണ്. പിന്നീട് അവിടെ നിന്ന് പതിയെ മരങ്ങളുടെ തണലുള്ള ഒരു ഭാഗത്തേക്ക് നീങ്ങുന്നു. അവിടുത്തെ ചൂട് പരിശോധിക്കുമ്പോൾ കിട്ടുന്നത് വെറും 27 ഡിഗ്രി സെൽഷ്യസ് ആണ്.

വീഡിയോയ്ക്ക് നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ലോകമെമ്പാടും താപനില ഉയരുമ്പോൾ ഒരു മരത്തിന്റെ തണലിന് വരുത്താൻ കഴിയുന്ന മാറ്റം എത്ര വലുതാണെന്ന് ഊ വീഡിയോ തെളയിക്കുന്നുവെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top