Kerala

പുതിയ പുതുപ്പള്ളിക്കായി ആം ആദ്‌മി പാർട്ടിയെ വിജയിപ്പിക്കണമെന്ന് അഡ്വ: വിനോദ് മാത്യു വിത്സൺ

കോട്ടയം :പുതിയ പുതുപ്പള്ളി കെട്ടിപ്പടുക്കുന്നതിനായി ആം ആദ്‌മി സ്ഥാനാർഥി ലൂക്ക് തോമസിനെ ചൂൽ അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വ: വിനോദ്  മാത്യു വിത്സൺ അഭിപ്രായപ്പെട്ടു.അയർക്കുന്നത്ത് പുതുപ്പള്ളിയിലെ എ എ പി  സ്ഥാനാർഥി ലൂക്ക് തോമസിന്റെ വാഹന ജാഥാ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ വിനോദ്  മാത്യു വിത്സൺ .

പുതുപ്പള്ളി ഒരു മുഖ്യമന്ത്രിയുടെ മണ്ഡലമാണെന്ന് കണ്ടാൽ തോന്നുകയില്ല.കാലാ കാലങ്ങളായി ജനങ്ങൾ ചില മോഹവലയത്തിൽ പെട്ട് വോട്ടു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ പുതിയ പുതുപ്പള്ളിക്ക് വേണ്ടി ആം ആദ്‌മി പാർട്ടി സ്ഥാനാർഥി വോട്ടു തേടുമ്പോൾ ഇരു മുന്നണികളുടെയും മുഖം മൂടി തന്നെയാണ് അഴിഞ്ഞു വീഴുന്നത്.

2018 ൽ പ്രളയം വന്നപ്പോഴും ,കോവിഡ് വന്നപ്പോഴും ഭരണ കക്ഷി അതിന്റെ മറവിൽ തീവെട്ടി കൊള്ള നടത്തുകയായിരുന്നു.ജനങ്ങൾക്ക്‌ നൽകിയ കിറ്റിൽ പോലും അഴിമതിയാണ് പുറത്ത് വന്നത്.ഇപ്പോൾ മാത്യു  കുഴൽ നടൻ സർക്കാരിനെതിരെയും;സർക്കാർ കുഴൽ നടനെതിരെയും അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ ജനങ്ങൾ മനസിലാക്കേണ്ടത് ഇവർ  അഴിമതിയുടെ കാര്യത്തിൽ പരസ്പ്പര പൂരകങ്ങളാണ്‌ എന്നുള്ളതാണ്.നഗ്നമായ അഴിമതി നടക്കുമ്പോഴും അത് മൂടി  വയ്ക്കുവാനുള്ള തത്രപ്പാടിലാണ് ഇരുമുന്നണികളും.നാണവും ,മണവും ഉണ്ടെങ്കിൽ ഇരു മുന്നണികൾക്കും ജനങ്ങളോട് വോട്ടു ചോദിക്കുവാൻ യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top