Politics

സെന്റ് തോമസ് കോളേജിന്റെ പ്രിയ പുത്രൻ ഷാജു തുരുത്തൻ നഗരപിതാവാകുമ്പോൾ

കോട്ടയം :ഫെബ്രുവരി മൂന്നിന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിയ പുത്രൻ ഷാജു വി തുരുത്തൻ പാലായുടെ നഗര പിതാവാകുമ്പോൾ സതീർഥ്യർക്കും അഭിമാനം .കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ഷാജു വി തുരുത്തന് ലഭിച്ച ഭൂരിപക്ഷം അട്ടിമറിക്കാനാവാത്തത് തന്നെ.ഒരു കാര്യം വിചാരിച്ചിറങ്ങിയാൽ അത് സാധിക്കുന്നിടം വരെ തുരുത്തൻ  അതിന്റെ പിറകിൽ നിന്നും മാറില്ല സഹപാഠികൾ പറയുന്നു.

1979 ൽ കോളേജിലെ റെപ്രസെന്റേറ്റിവ് ആയി തുടങ്ങിയ പൊതു പ്രവർത്തന മികവ് .81 ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി കത്തി കയറി 1982 ൽ കോളേജ് യൂണിയൻ ചെയർമാനുമായി പൂർണ്ണ ശോഭയിലെത്തി .പൊതുപ്രവർത്തകൻ എന്ന നിലയിൽ കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള ഷാജു വി തുരുത്തൻ തന്റെ വാർഡിലെ നിറ സാന്നിധ്യമാണ് .ബോയിസ് ടൗൺ നു സമീപം ചായക്കട നടത്തുന്ന ബാബുവിനും;ഓമനയ്ക്കും തുരുത്തന്റെ കാര്യം പറയുമ്പോൾ ഏഴു നാക്കാണ്.

തെരുവുവിളക്ക് കത്തുന്നില്ല എന്ന് പറഞ്ഞാൽ ഉടനെ ഓടിയെത്തും;കൂടെ പരിഹാരവുമുണ്ടാവും.എന്തേലുമുണ്ടെൽ വിളിച്ചാൽ മതി കേട്ടോ എന്നൊരു വാചകവും പറഞ്ഞെ തുരുത്തൻ പോവൂ എന്ന് ഈ ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു ..എന്നെന്നും ജനങ്ങളോടൊപ്പം എന്ന് പറഞ്ഞാൽ അതാണ് ഷാജു വി തുരുത്തനെ വിശേഷിപ്പിക്കാനാവൂ.നഗരസഭാ കൗൺസിലിൽ കാര്യങ്ങൾ ഗ്രഹിച്ച് ശക്തമായി ഇടപെടുന്ന തുരുത്തന് ശബ്ദ തടസ്സമൊന്നും ഒരു തടസ്സമല്ല.തടസ്സങ്ങളെ അതിജീവിച്ചു കൊണ്ടാണ് തുരുത്തൻ നഗര പിതാവ് സ്ഥാനം വരെയെത്തിയത്.രാവിലെ ളാലം പള്ളിയിൽ അഞ്ചരയുടെ  കുർബാനയ്ക്ക് തുരുത്തനെയും;തുരുത്തിയേയും കാണാം.ഈശ്വരാനുഗ്രഹമാണ് തന്റെ ഈ സ്ഥാനലബ്ദിക്ക് കാരണമെന്ന് ഈ ദമ്പതികൾ ഒരുമയോടെ പറയുമ്പോൾ രാവിലെ ളാലം പള്ളിയിലെ അഞ്ചര കൂട്ടവും അത് ശരി വയ്ക്കുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top