Kottayam

പൊന്നൊഴുകും തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി

 

പാലാ :മീനച്ചിൽ :വിളക്കുമാടം : വിളക്കുമാടം മേട ഭാഗത്ത് പൊന്നൊഴുകും തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ.മാണി എം.പി യുടെ ഇടപെടലിന്റെ ഭാഗമായാണ് മേട നിവാസികളുടെ നാളുകളായുള്ള പ്രശ്നത്തിനു പരിഹാരം ഉണ്ടാവുന്നത്.

വർഷങ്ങളായി പ്രദേശത്തെ കൃഷിക്കാരും കർഷക സംഘങ്ങളും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മേട ഭാഗത്ത്‌ മഴക്കാലത്ത് പൊന്നൊഴുകും തോട്ടിൽ വെള്ളം കയറി കൃഷി നശിക്കുന്നത് പതിവായിരുന്നു. കേരളാ കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ,

മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോസ് പാറേക്കാട്ട്,സംസ്ഥാന കമ്മിറ്റിയംഗളായ പ്രൊഫ.കെ ജെ മാത്യു നരിതൂക്കിൽ, കെ. പി. ജോസഫ് കുന്നത്തുപുരയിടം, പെണ്ണമ്മ ജോസഫ്, ബിജോയി ഈറ്റത്തോട്ട് മണ്ഡലം സെക്രട്ടറി ജസ്റ്റിൻ കോക്കാട്ട്, ജനപ്രതിനിധികളായ ജോസ് ചെമ്പകശേരി, സോജൻ തൊടുക , ഷേർലി ബേബി, വാർഡ് പ്രസിഡന്റ്‌ സണ്ണി തുണ്ടത്തിക്കുന്നേൽ, ജിന്റോ കൊല്ലം പറമ്പിൽ എന്നിവരോടൊപ്പം മാസങ്ങൾക്കു മുമ്പ് ജോസ് കെ.മാണി എം. പി പ്രദേശം സന്ദർശിക്കുകയും സ്ഥിതി ഗതികൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശ വാസികൾക്ക് ഉറപ്പ് നൽകിയിരുന്നു.

ഇതേ തുടർന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ടാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി നേടിയെടുത്തത്. ഈ പ്രവർത്തനം സാധ്യമാകുന്നതോടെ മേട ഭാഗത്തിന്റെ ഗ്രാമീണ ഭംഗിയുടെ വശ്യ ചാരുതയ്ക്ക് മാറ്റുകൂട്ടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top