Kottayam

കോൺഗ്രസ് പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

പാലാ :കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌  നടത്തി.പിണറായി സർക്കാർ പ്രതിപക്ഷ  ബഹുജന സമരങ്ങളെ  ചോരയിൽ മുക്കി കൊല്ലുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന കാമ്പയിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത് .

കോൺഗ്രസ്സ് പ്രകടനത്തെ പോലീസ്  സ്റ്റേഷന് സമീപം  ബാരിക്കേഡ് ഉയർത്തി പോലീസ് തടഞ്ഞു.മാർച്ച് കെ പി സി സി സെക്രട്ടറി തോമസ് കല്ലാടൻ ഉദ്‌ഘാടനം ചെയ്തു .ഉദ്‌ഘാടനം കഴിഞ്ഞു അര മണിക്കൂറിനുള്ളിൽ പ്രവർത്തകർ പിരിഞ്ഞു പോയി .സമാധാനപരമായാണ് പ്രകടനം നടന്നത്.ഇ എം എസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിച്ചവരാണ് കോൺഗ്രസുകാർ എന്നും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top