Kerala

ദേശീയ ഗുസ്തി ഫെഡറേഷനിലെ ഗുസ്തി; പത്മശ്രീ തിരികെ നൽകുമെന്ന് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പ്രഖ്യാപിച്ചു

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കായിക താരങ്ങൾ. പത്മശ്രീ തിരികെ നൽകുമെന്ന് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കായിക താരങ്ങളുമായി സംസാരിക്കും എന്ന സൂചനയാണ് നൽകുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്കിനും ബജ്രംങ് പൂനിയയ്ക്കും പിന്നാലെ പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഗുസ്തി താരം വിരേന്ദർ സിംങ്. കേൾവി പരിമിതർക്കുളള ഒളിംപിക്സിൽ മൂന്നു തവണ സ്വർണ്ണ മെഡൽ ജേതാവാണ് വിരേന്ദർ സിംങ്. രാജ്യത്തെ മറ്റു കായിക താരങ്ങളും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷിക്കൊപ്പമെന്നും വിരേന്ദർ എക്സിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top