Kerala

കലാനിലയം സ്ഥിരം നാടകവേദി എന്നതുപോലെ കാനാട്ടുപാറ, മുണ്ടാങ്കൽ ഭാഗത്ത് കക്കൂസ്സ് മാലിന്യം തള്ളുന്നു; നാട്ടുകാർ ദുരിത കയത്തിൽ

പാലാ:- പാലാ നഗരസഭ 6-ാം വാർഡിൽ നഗരസഭാ കവാടത്ത് “I Love Pala” welcome topala Municipality എന്ന LED ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ വീടുകൾക്ക് പുറകിലായി കൈത്തോട്ടിൽ നിരന്തരമായി കക്കൂന്യം തള്ളുന്നു.

തൊട്ടുമുമ്പ് കഴിഞ്ഞ തിരുവോണ പുലരിയിൽ അവധി ദിവസം ഇതുപോലെ മാലിന്യം തള്ളിയിരുന്നു അന്ന് പോലീസിൽ പരാതിപ്പെടുകയും, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, പാലാ ഫയർഫോഴ്സ് എന്നിവർ വെള്ളം പമ്പ് ചെയ്ത് .കുമ്മായവും ബ്ലീ ച്ചിംഗ് പൗഡർ വിതറുകയും ചെയ്തു. സമാന രീതിയിൽ കൂടുതൽ കക്കൂസ് മാലിന്യം ക്രിസ്തുമസ്സ് കാലാ മായ ഇന്ന് വെള്ളി പുലർച്ചെ തള്ളുകുണ്ടായി.

പോലീസിൽ പരാതിപ്പെടുകയും, നഗരസഭാജീവനക്കാരും ഫയർഫോഴ്‌സും എത്തുകയും ചെയ്തു എന്നിരുന്നാലും ഇരുട്ടിൻ്റെ മറവിലുള്ള സാമൂഹിക വിരുദ്ധരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്ക ശിക്ഷ നൽകാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത് ഇനിയും ആവർത്തിക്കും ഇതിനെതിരെ നാട്ടുകാരും വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും അധികാരികളെ സമീപിച്ച് നീതിക്കായി കാത്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top