Kerala

സ്വർഗ്ഗവാതിൽ ഏകാദശി ഇന്ന് ;ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

 

തിരുവനന്തപുരം : സ്വർഗ്ഗവാതിൽ ഏകാദശി യോടനുബന്ധിച്ച് നാളെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെളുപ്പിന് 02.30 മണി മുതൽ നിർമ്മാല്യദർശനം. തുടർന്ന് രാവിലെ 05.00 മണി മുതൽ 06.15 വരെയും, 09.30 മണി മുതൽ 12.30 മണി വരെയും ഉച്ചക്ക് ശേഷം 03.00 മണി മുതൽ 06.15 മണി വരെയും, രാത്രി 08.00 മണിക്ക് സിംഹാസനവാഹനത്തിൽ സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് പൊന്നും ശീവേലിയും ഉണ്ടായിരി ക്കും.

തുടർന്ന് രാത്രി 09.15 മണി മുതൽ വീണ്ടും ഭക്തർക്ക് ദർശനസൗകര്യം ഉണ്ടാ യിരിക്കുന്നതാണ്.മഹാവിഷ്ണുവിന് ഏറ്റവും പ്രിയമുള്ള വൈകുണ്‌ഠ ഏകാദശി ദിവസം വിഷ്‌ണുവിൻ്റെ പാദത്തെ വിഷ്‌ണുസായൂജ്യമെന്ന മോക്ഷ സാധനമായി കണക്കാ ക്കുന്നതിനാൽ മറ്റ് ദിവസങ്ങളെക്കാൾ വൈകുണ്‌ഠ ഏകാദശി ദിവസം ഭഗവാൻ കേശാദിപാദ ദർശനത്തിന് പ്രാധാന്യം ഏറെയാണുള്ളത്. ആയതിനാൽ ക്ഷേത്ര തന്ത്രിയുടെ ഉപദേശ പ്രകാരം സ്വർഗ്ഗവാതിൽ ഏകാദശി ദിവസം മാത്രം നിലവിൽ തുടരുന്ന ദർശനനിയന്ത്രണത്തിൽ മാറ്റം വരുത്തി തെക്ക്’ ഭാഗത്തു കൂടി നരസിം ഹമൂർത്തിയെ തൊഴുത് ഒറ്റക്കൽ മണ്‌ഡപത്തിന് സമീപം പ്രവേശിച്ച് ഭഗവാൻറെ ശിരസ്സ്, ഉടൽ, പാദം എന്നിങ്ങനെ തൊഴിതിറങ്ങുന്നതാവും അന്നേ ദിവസത്തെ ദർശനക്രമം.

സ്വർഗ്ഗവാതിൽ ഏകാദശി ദിവസം എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വളരെ വേഗത്തിൽ സുഗമമായ ദർശസൗകര്യം ഒരുക്കുക എന്ന ലക്ഷ്യം വച്ച് അന്ന് സ്പെഷ്യൽ സേവാ ദർശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിൽ ദിവസവും നടക്കുന്ന അന്നദാനത്തിന് പുറമേ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വ്യതം നോക്കുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണവും ഉണ്ടാ യിരിക്കും.

സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജന ങ്ങൾക്ക് സുഗമമായ ദർശനസൗകര്യവും, സുരക്ഷയും ഒരുക്കുന്നതിന് ക്ഷേത്ര ഉദ്യോഗസ്ഥരും, ക്ഷേത്രസുരക്ഷാ വിഭാഗം പോലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാകുന്നു. അതോടൊപ്പം ഭക്ത‌ജനങ്ങളുടെ സേവനാർത്ഥം എസ്‌.‌പി. ഫോർട്ട് ഹോസ്‌പിററലുിൻ്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സെൻ്റർ ക്ഷേത്രം വടക്കേനടയിലെ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top