Kerala

ഇനി എസ എഫ് ഐ മാത്രം; മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വിജയം.തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്‌എഫ്‌ഐ യൂണിയന്‍ സ്വന്തമാക്കി. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളജുകളില്‍ 40 ഇടത്തും, ഇടുക്കിയില്‍ 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്‌എഫ്‌ഐ വിജയിച്ചു.

ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ നൂറുവര്‍ഷ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സി.എച്ച്‌ അര്‍ച്ചന ആണ് ചെയര്‍ പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളജ്, സെന്റ് സേവിയേഴ്സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളജ്, വിശ്വഭാരതി കോളജ്, കീഴൂര്‍ ഡിബി കോളജ്, ഐഎച്ച്‌ആര്‍ഡി ഞീഴൂര്‍, ദേവമാത കോളജ്, സിഎസ്‌ഐ ലോ കോളജ്, എസ്ടിഎസ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പന്‍ കോളജ്, എസ്‌എംവി കോളജ്, ഐസിജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫന്‍സ് ഉഴവൂര്‍, എസ്‌എന്‍പിസി പൂഞ്ഞാര്‍,

എംഇഎസ് ഈരാറ്റുപേട്ട, സെന്റ് ജോര്‍ജ് അരുവിത്തറ, ഹെന്റി ബേക്കര്‍ കോളജ് മേലുകാവ്, എംഇഎസ് എരുമേലി, ശ്രീശബരീശ കോളജ് മുരിക്കുംവയല്‍, ഷെയര്‍ മൗണ്ട് എരുമേലി, ഐഎച്ച്‌ആര്‍ഡി കാഞ്ഞിരപ്പള്ളി, എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി, എസ്വിആര്‍ എന്‍എസ്‌എസ്വാഴൂര്‍, പിജിഎം കോളജ്, എസ്‌എന് കോളജ് ചാന്നാനിക്കാട്, ഐഎച്ച്‌ആര്‍ഡി പുതുപ്പള്ളി, കെജി കോളജ് പാമ്പാടി,

ഗവണ്മെന്റ് കോളജ് നാട്ടകം, സിഎംഎസ് കോളജ് കോട്ടയം, ബസലിയസ് കോളജ്, എസ്‌എന്‍ കോളജ് കുമരകം, എന്‍എസ്‌എസ് കോളജ് ചങ്ങനാശ്ശേരി, എസ്ബി കോളജ് ചങ്ങനാശ്ശേരി, പിആര്‍ടിഎസ് കോളജ്, അമാന്‍ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂണിയന്‍ കരസ്ഥമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top