Kerala

പാലാ ജൂബിലിക്ക് നിറം പകരാൻ നോഹയുടെ പെട്ടകം ;ബാഹുബലി മ്യൂസിയം;അമ്യൂസ്‌മെന്റ് പാർക്ക് എന്നീ ഉല്ലാസ കേന്ദ്രങ്ങൾ

പാലാ ജൂബിലിക്കെത്തുന്നവരെ വരവേൽക്കുന്നത് ഇത്തവണ നോഹയുടെ പെട്ടകമാണ്.പഴയ നിയമത്തിൽ ചരിത്രത്തെ പുനരാവിഷ്‌ക്കരിച്ചിരിക്കയാണ് ഒരു പറ്റം  കലാകാരന്മാർ മാസങ്ങളായി ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട്.പുഴക്കര മൈതാനിയിലാണ് വിസ്മയ ലോകം തീർത്തിരിക്കുന്നത് ഏകദേശം 25000 അടി വിസ്തീർണ്ണത്തിൽ ഉല്ലസിക്കാൻ ഒരു മായ പ്രപഞ്ചം ഒരുക്കിയിരിക്കുകയാണ് കലാകാരന്മാർ.

ഡിസംബർ ഏഴു മുതൽ 40 ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷനാണ് ക്രമീകരിച്ചിരിക്കുന്നത് .ഉല്ലസിക്കാൻ ഒരിടം ഒരുക്കിയിരിക്കുന്ന സംഘാടകർ പാഘുഭക്ഷണ ശാലയും ,ഉത്തരേന്ത്യൻ വിഭവങ്ങളുടെ ഫുഡ് കോർട്ടും ഒരുക്കിയിരിക്കുന്നു.മൂന്നു  നിൽഖ്അയോളം ഉയരമുള്ള  യന്ത്ര ഊഞ്ഞാൽ ,യന്ത്രത്തൊട്ടിൽ;തീവണ്ടിയും ഒക്കെയാണ് സംഘാടകർ ജൂബിലിക്കെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.വൈകിട്ട് 4 മുതൽ 9.30  വരെയാണ് മഹോത്സവത്തിന്റെ പ്രദേശന സമയം .

പാലാ നഗരസഭയുടെ അധികാരികളും ;കെ എസ് ഇ ബി ,ഫയർ ഫോഴ്സ് എന്നിവരുടെ ഭാഗത്തു നിന്നും രചനാത്മക സമീപനമാണ് ലഭിച്ചതെന്ന് സംഘാടകർ പാലാ മീഡിയാ സെന്ററിലെ വാർത്ത സമ്മളനത്തിൽ പറഞ്ഞു.ഗോപകുമാർ .ആനന്ദ് .ബെന്നി ൫തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top