പാലാ :നമ്മുടെ നാട്ടിൽ വന്നു പണിയെടുത്ത് കുടുംബം പുലർത്തുന്ന ബംഗാളികളെ നമ്മൾ കാണുന്നുണ്ട്.അവർ എത്രയോ കഷ്ടപ്പെടുന്നു.പക്ഷെ നമ്മളും ബംഗാളികൾ ആകുമായിരുന്നു .പക്ഷെ ദൈവം നമുക്ക് ഒട്ടേറെ സാദ്ധ്യതകൾ നൽകി അതുകൊണ്ടു നാം ബംഗാളിയായില്ല.ദൈവത്തിന്റെ കരുതലാണ് നാമിവിടെ കാണുന്നതെന്ന് അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഫാദർ ഷാജി അഭിപ്രായപ്പെട്ടു.അൽഫോൻസിയൻ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടന യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അൽഫോൻസാ കോളേജിൽ പഠിച്ച വിദ്യാർത്ഥിനി ആയ;കേരളത്തിലെ അറിയപ്പെടുന്ന കലാകാരിയായ അശ്വതി ഈ കോളേജിൽ വന്നു പ്രസംഗിക്കുമ്പോൾ നമ്മളെ വിട്ടു പിരിഞ്ഞു പോയ ജോസച്ചനും കൂടെയുണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോയി .അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു അശ്വതി പങ്കെടുക്കുന്ന ഈ ചടങ്ങ് എന്നും ഷാജിയച്ചൻ കൂട്ടിച്ചേർത്തു.

