Crime

പെറ്റമ്മയുടെ മുഖം സ്വന്തം മക്കൾ പോലും തിരിച്ചറിഞ്ഞില്ലല്ലോ..? കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മക്കൾക്കെതിരെയും ജനരോഷം..!!

 

കാഞ്ഞിരപ്പള്ളി: 7 മക്കളെ പെറ്റ് പോറ്റി വളർത്തിയിട്ടും സ്വന്തം അമ്മയെ മൃതദേഹം സംസ്കാര ചടങ്ങിൽ പോലും തിരിച്ചറിയാതെ മക്കൾ. കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻസ്  ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ പെറ്റമ്മയുടെ മുഖം മക്കൾക്ക് തിരിച്ചറിയാൻ സാധിക്കാതെ പോയത് എന്തുകൊണ്ട്?

കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിൻ്റെ സംസ്‌കാരം ഇന്ന് രാവിലെയാണ് നടക്കേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയതായി മനസിലയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു.

ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹെന്ന പേരിൽ, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹമാണ് നൽകിയത്.
തുടർന്ന് ഇവരുമായി ബന്ധപ്പെട്ടെങ്കിലും ശവസംസ്‌കാര ചടങ്ങ് ഉൾപ്പടെ കഴിഞ്ഞതായി അവർ അറിയിച്ചു. ആശുപത്രിയിൽ ഇതേ ചൊല്ലി തർക്കം ഉണ്ടാവുകയും ചെയ്തു.

തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെയും തഹസിൽദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്. ആളുമാറി സംസ്കരിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്‌മമെടുത്ത് കല്ലറയിൽ നിക്ഷേപിക്കാൻ ധാരണയായി.

ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മ‌ം ശേഖരിച്ച് കൂട്ടിക്കൽ സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കാനാണ് ധാരണ. അതിനു മുന്നോടിയായി ചിതാഭസ്‌മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാർഥന നടത്തും. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാൻകുഴിയിൽ കമലാക്ഷിയമ്മയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കാനും ധാരണയായി.

അതേസമയം മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്ന് പറയുമ്പോഴും ആശുപ്രതി അധികൃതർ മൃതദേഹം തിരിച്ചറിഞ്ഞ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ എന്തിന് അലംഭാവം കാട്ടി എന്ന ചോദ്യം ഉയരുന്നുണ്ട്…!!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top