
കോട്ടയം :രാമപുരം: ഏഴാച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂ.ഡി.എഫ്. പ്രചരണ സമാപന സമ്മേളനം നടത്തി. യൂ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ശാന്താറാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖല കൊള്ളയടിക്കുക മാത്രമല്ല കേരളമാകെ ദുരിതത്തിലാക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.
ഭരിച്ച് മുടിച്ച കെ.എസ്.ആര്‍.ടി.സി.യില്‍ തന്നെ സംസ്ഥാന ഭരണകര്‍ത്താക്കള്‍ ജാഥ നടത്തുന്നത് ജനം പരിഹാസത്തോടുകൂടിയാണ് കാണുന്നതെന്നും, സഹകരണ മേഖല ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലയും ഇടതുപക്ഷത്തെ പുറത്താക്കുവാന്‍ ജനങ്ങള്‍ അവസരം നോക്കി ഇരിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ടോമി കല്ലാനി, കെ.പി.സി.സി. മെമ്പര്‍ തോമസ് കല്ലാടന്‍, അഡ്വ. ബിജു പുന്നത്താനം, സി.റ്റി. രാജന്‍, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് മോളി പീറ്റര്‍, തോമസ് ഉഴുന്നാലില്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ലാലച്ചന്‍ ചെട്ടിയാംകുന്നേല്‍, റോബി ഊടുപുഴ, ആല്‍ബിന്‍ ഇടമനശ്ശേരില്‍, വി.എ. ജോസ് ഉഴുന്നാലില്‍, റ്റി.കെ. വാരിജാക്ഷന്‍, ഓ.ആര്‍. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് ദിവസം സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് ഹൈക്കോടതി പോലീസിന് ഉത്തരവിട്ടിട്ടുണ്ട്. ഇലക്ഷൻ നടക്കുന്ന പോളിംഗ് സ്റ്റേഷൻ പരിസരങ്ങൾ പൂർണ്ണമായും ക്യാമറ നീരീക്ഷിക്കാൻ ഹൈകോടതി ഉത്തരവ് നൽകിയിട്ടുണ്ട്.

