Kerala

കാപ്പൻ വിട്ടുപോകുമെന്ന പ്രചാരണം:സ്വപ്നം കാണാൻ ആർക്കും സ്വതന്ത്ര്യമുണ്ടെന്ന് സജി മഞ്ഞക്കടമ്പൻ

കോട്ടയം :മാണി സി കാപ്പൻ യു  ഡി എഫ് വിട്ടു പോകുമെന്നത്,സ്വപ്നം കാണാൻ ആർക്കും സ്വതന്ത്ര്യമുണ്ടെന്നു യു  ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.പാലായിൽ യു  ഡി എഫിന്റെ എം എൽ എ യ്ക്കെതിരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മാണി സി കാപ്പന്റെ പ്രതിച്ഛായയ്ക്കു ഒരു കോട്ടവും പറ്റാത്തതിന്റെ ജാള്യതയിൽ നിന്നാണ് കാപ്പൻ ഇപ്പം പോകും എന്നുള്ള പ്രചാരണമെന്ന് സജി മഞ്ഞക്കടമ്പൻ കോട്ടയം മീഡിയയോട് പറഞ്ഞു.

ഞങ്ങൾ പാടുപെട്ടാണ് കാപ്പനെ വിജയിപ്പിച്ചത്.അത് കാപ്പനും അറിയാം ഇവിടെയുള്ള യു  ഡി എഫ് പ്രവർത്തകർക്കും അറിയാം.ഇപ്പോൾ കാപ്പനെതിരെയുള്ള പ്രചാരണം എൽ ഡി എഫ് നോടുള്ള ജന വിരോധത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.നാളെ കോട്ടയത്ത്നടക്കുന്ന കെ റെയിൽ വിരുദ്ധ ജന സദസ്സിൽ കാപ്പന്റെയും ,ഡി സി കെ യുടെയും സാന്നിധ്യമുണ്ടാവുമെന്നും സജി കൂട്ടിച്ചേർത്തു.കാപ്പൻ ഉയർത്തുന്ന പ്രശ്നങ്ങൾ കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിന്റെയും അഭിപ്രായം.ആ അഭിപ്രായത്തിലൂന്നിയുള്ള തുടർ നടപടികളാവും യു  ഡി എഫിൽ ഉണ്ടാവുക എന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top