Kerala

പാലായിലെ ലണ്ടൻ ബ്രിഡ്ജ് കേരളാ യൂത്ത് ഫ്രണ്ട് കാർ കയ്യേറി 

കോട്ടയം :പാലായിലെ ലണ്ടൻ ബ്രിഡ്ജ് കേരളാ യൂത്ത് ഫ്രണ്ട് കാർ കയ്യേറി കൊടി നാട്ടി.പാലായിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി പാലാ പ്രൈവറ്റ് സ്റ്റാന്റിനടുത്ത് മീനച്ചിലാറിന് കുറുകെയായി സ്ഥാപിച്ച കമനീയമായ പാലാമാണ്‌ യൂത്ത് ഫ്രണ്ട്കാർ കൈയേറിയത്.

 

ഉദ്‌ഘാടനം ചെയ്തപ്പോൾ ഇതിനു ലണ്ടൻ ബ്രിഡ്ജ് എന്നാണ് ജോസ് കെ മാണിയും കൂട്ടരും പേരിട്ടത് എന്ന് കയ്യേറ്റം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട്  സജി മഞ്ഞക്കടമ്പൻ പറഞ്ഞു.പലാ ടൗണിൻ്റെ ഹൃദയ ഭാഗത്ത് നാലു കോടി 80 ലക്ഷം രൂപ പാഴാക്കി നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ടൂറിസം അമിനിറ്റി സെൻ്റർ നിലവിൽ സാമൂഹ്യ വിരുദ്ധരടെ അനാശാസ്യ താവളമായി മാറിയിരിക്കുകയാണെന്നും, ഇത് പാലായ്ക്ക് അപമാനകരമായി മാറാതിരിക്കുവാൻ പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ സംസ്ഥാന സർക്കാരും, ടൂറിസം ഡിപ്പാർട്ട്മെൻറും തയാറാകണമെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

 

യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്  ജോർജ് പുളിങ്കാട് മുഖ്യ പ്രഭാഷണം നടത്തി.സ്റ്റിയറിങ് കമ്മിറ്റി മെമ്പർ അഡ്വ ജോബി കുറ്റിക്കാട്.,ജോഷി വട്ടക്കുന്നേൽ.,കെ സി കുഞ്ഞുമോൻ., ജോസ് വേരനാനി, റിജോ ഒരപ്പുഴക്കൽ , ബോബി മൂന്നുമാക്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യൻ, ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, മെൽബിൻ പറമുണ്ട, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ്, തോമസുകുട്ടി ആണ്ടൂക്കുന്നേൽ, സന്തോഷ് വള്ളോംകുഴി , സജി ഓലിക്കര ,ജോസ് വരിക്കമാക്കൽ, ജോബി കുമ്പളം, റോഷൻ ജോസ്, അരുൺ ചക്കാംപുഴ,സന്തോഷ് ചിറ്റാനപ്പാറ , ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ജോസു ഷാജി, മെൽവിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു.
 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top