Kerala

പട്ടാപ്പകൽ പാലാ നഗരത്തിൽ മദ്യപ വിളയാട്ടം;ഫുള്ള് വാങ്ങി പെഗ്ഗ് വില്പനയുമുണ്ടെന്ന് വ്യാപാരികൾ

പാലാ :പട്ടാപ്പകൽ പാലാ നഗരത്തിൽ മദ്യപ വിളയാട്ടം.പാലാ കുരിശുപള്ളി കവലയോട് ചേർന്ന് മഹാറാണി ഹോട്ടലിന്റെ എതിർവശത്തായാണ് മദ്യപർ രാവിലെ മുതൽ ഒത്ത് ചേരുന്നത്.ഫ്‌ളക്‌സ് ബോർഡുകൊണ്ട് മേൽക്കൂര കെട്ടി ഏതാനും  ചെരുപ്പ് നന്നാക്കുന്നവർ ഇവിടെ ചേക്കേറിയതോടെയാണ് രാവിലെ മുതൽ ഫുള്ള്  പൊട്ടിച്ചു വില്പനയും തുടങ്ങിയത്.

ലഹരി മൂത്താൽ ചെറിയ സംഘങ്ങളായി വാക്കേറ്റം തുടങ്ങുകയായി.പിന്നീടത് കയ്യാങ്കളിയിലും.അടികലശലിലും ചെന്നെത്തി നിൽക്കുന്നു.കാൽ നടക്കാരെ ആക്രമിക്കാൻ തുനിയുകയും.കൈയ്യിൽ കിട്ടുന്നതെന്തും വച്ച് ആക്രമിക്കാൻ പാഞ്ഞടുക്കുകയുമൊക്കെയാണ് ഈ സംഘത്തിന്റെ സ്റ്റൈൽ.അടി നടക്കാത്ത ദിവസങ്ങളിൽ സംഘം ചേർന്ന് കാൽ നടക്കാരെയും വ്യാപാരികളെയും ഒക്കെ ചീത്ത വിളിക്കുന്നതും പതിവാണ്.

പോലീസ് അധികാരികളുടെ സത്വര ശ്രദ്ധ ഇക്കാര്യങ്ങളിൽ പതിയണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top