Kerala

നക്ഷത്രഫലം ആഗസ്ത് 27 മുതൽ സെപ്തംബർ 02 വരെ : സജീവ് ശാസ്‌താരം

ജ്യോതിഷ രംഗത്ത് പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിൽ ജോതിഷ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതൻ ..
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഇദ്ധേഹം
ഫോൺ : 96563 77700

🔵അശ്വതി : തൊഴിൽ പരമായ കരങ്ങളാൽ സ്വകുടുംബത്തിൽ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. രോഗത്താൽ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി.

🟠ഭരണി: കുടുംബത്തില് നിലനിന്നിരുന്ന പലതരം പ്രശ്നങ്ങളില് ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും .

🟢കാർത്തിക : നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണ് , ധനപരമായി അനുകൂലം , രോഗാവസ്ഥയില് കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും.

🟤രോഹിണി: കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്‍ക്ക് അനുകൂലമായ സമയം വിഹാഹ തീരുമാനം ആവാം, ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും.

🟣മകയിരം : അനുകൂല വാരം , ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.

🟢തിരുവാതിര : ഗൃഹനിര്‍മാണത്തിൽ പുരോഗതി , കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

🔴പുണർതം : സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .
🔵പൂയം : ആരോഗ്യ സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

🟠ആയില്യം : മാനസികമായ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

🟤മകം : ഗൃഹോപകരണങ്ങള്‍വാങ്ങുന്നതിന് അനുകൂലമായ സമയമാണ് , മേലധികാരികള്, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരില് നിന്നു സഹായം ലഭിക്കും . ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.

🟣പൂരം : ധനപരമായ പുരോഗതി, വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള് എന്നിവയിൽ വിജയം , വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും, സന്താനഗുണമനുഭവിക്കും.

🟢ഉത്രം : നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിയും , ജോലിയിൽ ഉത്തരവാദിത്തങ്ങള് വർദ്ധിക്കും , ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത.

🔴അത്തം : ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മോചനം , വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും.

🔵ചിത്തിര : സമാപ്തിക വിഷമതകളിൽ നിന്ന് മോചനം , ധനകാര്യസ്ഥാപനങ്ങളില് നിന്നു സഹായത്തിൽ നിന്ന് പണം കണ്ടെത്തും . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും.

🟠ചോതി : സാമ്പത്തിക വിഷമതകൾ മറികടക്കും , വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

🟤വിശാഖം : അവിചാരിത ധനലാഭം, ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

🟣അനിഴം : യാത്രകൾ വേണ്ടിവരും , അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

🟢തൃക്കേട്ട : ശരീരത്തിൽ ചെറിയ പരിക്ക് പറ്റുവാൻ സാദ്ധ്യത , ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

🔵മൂലം : പ്രവർത്തത്തിൽ അലസത വർദ്ധിക്കുവാൻ ഇടയുണ്ട്, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും , കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില് വിജയിക്കും.. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും, ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

🟠പൂരാടം : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല് എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാര്‍ത്തകള് ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, . ധനപരമായ നേട്ടങ്ങൾ മനഃസുഖം
നൽകും.

🔴ഉത്രാടം : പൊതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള് വേണ്ടിവരും. മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

🟤തിരുവോണം: സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും.

🟣അവിട്ടം : സാമ്പത്തിക വിഷമതകൾ നേരിട്ട് തരണം ചെയ്യും , ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

🟢ചതയം : യാത്രകള് കൂടുതലായി വേണ്ടിവരും. പ്രവര്‍ത്തനങ്ങളില് മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം. ഭൂമി വാങ്ങല്, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര് ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം.

🟡പൂരുരുട്ടാതി : ജീവിത പങ്കാളിക്ക് തൊഴിൽപരാമായ ഉയർച്ച, പലതരത്തില് നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും. ബിസിനസില് നേട്ടം. പ്രവര്‍ത്തനങ്ങളില് വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

🔵ഉത്രട്ടാതി : സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

🟠രേവതി : തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. രോഗാവസ്ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും., പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top