Kerala

മാണി സി കാപ്പനും;നിർമ്മലാ ജിമ്മിയും തമ്മിൽ ഒന്നിച്ചപ്പോഴും വ്യാപാരികൾക്ക് വിജയം;നിർമ്മലാ ജിമ്മിയുടെ ഭർത്താവ് ജിമ്മി മറുകണ്ടം ചാടി വ്യാപാരികൾക്കൊപ്പം ചേർന്നു

കോട്ടയം :പാലാ :പാലാ എം എൽ എ മാണി സി കാപ്പനും ;കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ  പ്രസിഡണ്ട് നിർമ്മല ജിമ്മിയും തമ്മിൽ ഒന്നിച്ചെതിർത്തെങ്കിലും വിജയം വ്യാപാരികൾക്ക് ഒപ്പം നിന്നു . പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപനസമതിയുടേയും ജനകീയ സംയുക്ത സമതി യുടേയും നേത്യത്വത്തിൽ   പ്രവിത്താനത്ത് നടന്ന ഓണാഘോഷ വടം  വലി മത്സരത്തിലാണ് ജനപ്രതിനിധികളെ പ്രവിത്താനത്തെ വ്യാപാരികൾ അട്ടിമറിച്ചത്.

ജനപ്രതിനിധികളുടെ കൂട്ടത്തിൽ ടോമി പൊരിയത്ത് ,ആനന്ദ് ചെറുവള്ളിൽ ;വിനോദ് വേരനാനി;സെൻ തേക്കുംകാട്ടിൽ എന്നിവർ അണിനിരന്നപ്പോൾ;വ്യാപാരികൾക്കൊപ്പം ,സജി എസ് തെക്കേൽ;സണ്ണി കണ്ണംകുളം ;ടോമി മറ്റപ്പള്ളി;തോമാച്ചൻ മണക്കാട്ട്;ജിമ്മിച്ചൻ സി എ തുടങ്ങിയവരാണ് അണിനിരന്നത്.എന്നാൽ നിർമ്മലാ ജിമ്മിയുടെ ഭർത്താവ് ജിമ്മി; മറുകണ്ടം ചാടി വ്യാപാരികൾക്കൊപ്പം ചേർന്ന് വിജയത്തിൽ പങ്കാളിയായി.

വിവിധ കലാ കായിക മൽസരങ്ങടെ വിജയികൾക്ക് റെവ. ഫാദർ ജോർജ് വെള്ളൂപറമ്പിൽ,സജി എസ് തെക്കേൽ ,ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ നിർമ്മലാ ജിമ്മി, വിനോദ് ചെറിയാൻ ആനന്ദ്‌ ചെറുവള്ളി.എൽസമ്മ ജോർജ്ജുകുട്ടി, ഷാജി ബി തോപ്പിൽ,ടോമി ഫ്രാൻസിസ്, പ്രഫസർ പ്രമോദ് കാനാട്ട്, സുജിത് ജി നായർ, ടോമി മറ്റപ്പള്ളി,എന്നിവർ പ്രസംഗിച്ചു്‌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top