Kerala

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷം കലാ-ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മേവടയിൽ കാസ് അങ്കണത്തിൽ നടന്നു

കോട്ടയം :മേവട :ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷം കലാ-ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മേവടയിൽ കാസ് അങ്കണത്തിൽ നടന്നു.

കാസ് പ്രസിഡന്റ് ശ്രീ.സുരേഷ് കല്ലേപ്പിള്ളുങ്കൽ ദേശീയപതാക ഉയർത്തി. ഇന്ത്യയുടെ മതേതരത്വം ഊട്ടി ഉറപ്പിച്ച് പൂർവ്വികർ പോരാടി നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

കാസ് സെക്രട്ടറി ശ്രീ.ബാലു മേവട സ്വാഗതവും ജോയന്റ് സെക്രട്ടറി. ശ്രീ.അജേഷ്.K.B സ്വാതന്ത്ര്യദിന സന്ദേശവും പറഞ്ഞു. ശ്രീ.അനിൽകുമാർ.N, ശ്രീ.ബിജു കുഴുമുള്ളിൽ, ശ്രീ.ദിനു.KM, ശ്രീ.ദിലീപ്കുമാർ.VL, ശ്രീ.ബിജു.CR, ശ്രീ.പ്രദീപ്.MN, ശ്രീ.ഭാസ്കരൻ എന്നിവർ സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നൽകി. തുടർന്ന് മധുര പലഹാര വിതരണം നടത്തി. കാസ് ട്രഷറർ ശ്രീ.സന്തോഷ് മേവട കൃതജ്ഞത അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top