India

ഹിജാബ് അഭിമാനവും സുരക്ഷയും പണ്ഡിത സംഗമം നടത്തി

 

 

കോട്ടയം : ഹിജാബ് അഭിമാനവും സുരക്ഷയും എന്ന പ്രമേയത്തിൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കാംപയിനിൻ്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പണ്ഡിത സംഗമം കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീൻ മന്നാനി ഉത്ഘാടനം ചെയ്തു.

ഹിജാബ് വിവാദം സംഘപരിവാറിന്റെ മുസ്ലിം ഉന്മൂലനത്തിനുള്ള ഒളിയജണ്ടയും ഭരണഘടനാ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവുമാണ്. എന്ന് ശംസുദ്ദീൻ മന്നാനി ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഖാസിമി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ അൻസാരി മൗലവി അദ്ധ്യക്ഷത വഹിച്ചു. താജ് മസ്ജിദ് ഇമാം ഷിഫാർമൗലവി അൽ കൗസരി, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗം സാദിഖ് മന്നാനി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സലാം അൽ ഖാസിമി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ഡിവിഷൻ സെക്രട്ടറി താജുദ്ധീൻ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top