Kottayam

അധികാരമുള്ളവർ പ്രതികളായ പീഡനക്കേസുകൾ ആട്ടിമറിക്കപ്പെടുന്നു : കെ എം വർഗീസ്

 

 

പാലാ :അധികാരവും പണവുമുള്ളവർ പ്രതികളായ സ്ത്രീപീഡനക്കേസുകളിൽ ഒരൊറ്റ കുറ്റവാളി പോലും ശിഷിക്കപ്പെടുന്നില്ലെന്നു സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ഫോറം പാലാ അൽഫോൻസാ കോളേജ് ഹാളിൽ സംഘടിപ്പിച്ച ‘അതുല്യ ‘വനിതാസംഗമത്തിനോടനുബന്ധിച്ചു നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഗമം വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച വനിതകൾ വിളക്കുകൾ തെളിയിച്ചു മേഖലാ പ്രസിഡന്റ്‌ ഡോ.പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ മികവു തെളിയിച്ച വനിതകളെ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൻ സിജി പ്രസാദും പ്രതിഭകളായ കോളേജ് വിദ്യാർത്ഥിനികളെ സംസ്ഥാന ട്രഷറർ ഹേമ ആർ നായരും അധ്യാപികമാരെ കൗൺസിലർ ബിനു പുളിക്കക്കണ്ടവും ആദരിച്ചു.തുടർന്ന് സ്ത്രീകളും കുടുംബവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സാമൂഹിക പ്രവർത്തക കെ എൻ ഷീബ അവതാരകയും സാമൂഹിക പ്രവർത്തകയും പാലാ മുൻസിപ്പൽ കൗൺസിലർ മായ രാഹുലും കഥാകൃത്ത് എലിക്കുളം ജയകുമാറും മോഡറേറ്റർമാരായി.ഡോ.അമ്പിളി റ്റി ആർ, ആശാ കുട്ടപ്പൻ, മിനി റ്റി കെ, ലീലാമണി അർജുനൻ, നൈസി ബെന്നി,ബിന്ദു അജി, ശോഭന വി റ്റി, കെ കെ ഷീല, അലീന മരിയ സജി,ആര്യമോൾ സജി,പ്രിയമോൾ എ, ജോഷിബ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.റെജീനാമ്മ സ്വാഗതവും മേഖലാ പ്രസിഡന്റ്‌ രതീഷ്കുമാർ നക്ഷത്ര കൃതജ്ഞതയും രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top