Kerala

കേരളത്തിൽ പുതിയ വിദേശ മദ്യ ഷോപ്പുകളും ബാറുകളും ആരംഭിക്കരുത് :കെ പി രാജേന്ദ്രൻ

 

 

പാലാ. കേരളത്തിൽ പുതിയ വിദേശ മദ്യ ഷോപ്പുകളും, ബാറുകളും അനുവദിക്കരുതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. യാതൊരു നിയന്ത്രണവും ഇല്ലാതെ വിദേശ മദ്യ ഷോപ്പുകളും ബാറുകളും ആരംഭിക്കുന്നത് കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ  സിപിഐ യുടെയും എ ഐ റ്റി യു സി യുടെയും പ്രമുഖ നേതാവായിരുന്ന പി എസ് പരമേശേശ്വരൻ നായരുടെ  ആറാമത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികൾ ഉണ്ടാകണം, അടച്ചുപൂട്ടിയ രണ്ടായിരത്തോളം കള്ള് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുകയും ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന തൊഴിലാളികൾ  അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും, കള്ള് വികസന ബോർഡിന്റെ പ്രവർത്തനം ഉടൻ ആരം ഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷത് വഹിച്ചു. ജില്ല സെക്രട്ടറി സി കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചെത്ത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി എൻ രമേശൻ, എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌ കുമാർ, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, കിസ്സാൻ സഭ ജില്ല പ്രസിഡന്റ്അഡ്വ തോമസ് വി റ്റി, സിപിഐ പൂഞ്ഞാർ,  കടുത്തുരുത്തി  മണ്ഡലം സെക്രട്ടറിമാരായ എം ജി ശേഖരൻ, എൻ എം മോഹനൻ,എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എൻ സുരേന്ദ്രൻ, പാറുക്കുട്ടി പരമേശ്വരൻ നായർ, എൻ എസ് സന്തോഷ്‌ കുമാർ, ശ്യാമള ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top