Kerala

രാമപുരം മാർആഗസ്തീനോസ് കോളേജിൽ വനിതാ ദിനം ആചരിച്ചു

 

പാലാ :രാമപുരം മാർആഗസ്തീനോസ് കോളേജ് വനിതാ സെല്ലിന്റെയും, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൻ്റെയും ആഭിമുമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളും , മത്സരങ്ങളും നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.വിശ്വാസ് ഫുഡ് പ്രോഡക്ട്സ് മാനേജിങ് ഡയറക്ടർ ബിജി സോണി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എ.പി.എസ്.സംസ്ഥാന ജന.സെക്രട്ടറി ഐപ്പ് വർഗ്ഗീസ്, സെക്രട്ടറി സജൊ ജോയ്, വിമൻ സെൽ കോ ഓർഡിനേറ്റർ മനീഷ് മാത്യു, അസി പ്രൊഫ ജിനു ജോസഫ് വിദ്യാർത്ഥി പ്രതിനിധി സെലസ്റ്റി ബാബു തുടങ്ങിയയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top