റാന്നി: വായൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികൾതമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 50-ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് വിവരം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
താന്നിക്കാപൊയ്കയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം. സംഘട്ടനം വർധിച്ചപ്പോൾ ചിലർ റോഡിലേക്കിറങ്ങി. തുടർന്ന്, അതുവഴിവന്ന സാലിഖ് എന്ന വ്യക്തിയുടെ കാർ തടഞ്ഞു. പിന്നാലെ, ഇവർ ചേർന്ന് വാഹനത്തിൻറെ ഗ്ലാസ് തകർക്കുകയും ചെയ്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
സംഘർഷത്തിൽ സാരമായി പരിക്കേറ്റ ഒരാളെ പെരുമ്പെട്ടി പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ മുറികളിൽ തറയിലും ഭിത്തികളിലും നിറയെ ചോരപ്പാടുകളാണ്. യാതൊരു നിബന്ധനകളും പാലിക്കാതെയാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നതെന്ന് പരാതിയുണ്ട്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ അനുമതിയും ഇല്ലായിരുന്നു
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)