Kerala

രാഷ്ട്രീയം മാറ്റി വച്ച് വികസനത്തിന് കൈ കൊടുത്ത് ജനപ്രതിനിധികൾ

 

കൊച്ചിടപ്പാടി :- പാലാ നഗരസഭ കൊച്ചിടപ്പാടി കവീക്കുന്ന് വാർഡുകളുടെ അതിർത്തിയായ പഴയപുരയ്ക്കൽ കടവ് റോഡ് ( രാജീവ് ഗാന്ധി റോഡ് ) വീതി കൂട്ടി നവീകരിക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചതായി കൗൺസിലർമാരായ സിജി ടോണി തോട്ടത്തിൽ ജോസ് ജെ ചീരാംകുഴി എന്നിവർ സംയുക്തമായി അറിയിച്ചു.

റോഡ് വികസന ആവശ്യത്തിലേക്കായി ആദ്യ ഘട്ടത്തിൽ 7 സെൻ്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ തോമസ് പൈകട ഉറുമ്പേലിനെ ഇരുവരും അഭിനന്ദിച്ചു. കൂടുതൽ ആളുകൾ സ്ഥലം വിട്ട് നൽകാൻ തയ്യാറായിട്ടുണ്ട്. റോഡ് ആവശ്യത്തിലേക്ക് കൂടുതൽ സ്ഥലം സൗജന്യമായി വിട്ടു നൽകുന്നവർക്ക് കയ്യാല വച്ച് നൽകും.റോഡിൻ്റെ ചില ഭാഗങ്ങളിൽ നിലവിൽ പത്തടി വീതി മാത്രമാണ് ഉണ്ടായിരുന്നത്.റോഡ് വികസനം പൂർത്തിയാവുന്നതോടെ അഞ്ച് അടി വീതി കൂടി റോഡിന് കൂടുതലായി ലഭ്യമാകും.ഇതോടെ പ്രദേശത്തെ റോഡിലൂടെ എളുപ്പത്തിൽ രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകുവാൻ സാധിക്കും.

 

ജനകീയ കമ്മറ്റിയുടെ നേത്യത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിജി ടോണി തോട്ടത്തിൽ, ജോസ് ജെ ചീരാംകുഴിയിൽ ,തോമസ് പൈകട ഉറുമ്പേൽ ,തോമസ് മാത്യു നടയ്ക്കൽ എന്നിവർ രക്ഷാധികാരികളായും ടോണി തോട്ടത്തിൽ കൺവീനറായുംബാബു മുകാല, എസ് സുകുമാരൻ നായർ ,സണ്ണി പാനായിൽ എന്നിവർ ജോയിൻ്റ് കൺവീനർമാരായും മോഹനൻ ചാരംതൊട്ടിയിൽ സെക്രട്ടറിയായും അമ്മിണി പെരുമ്പ്രാത്ത് ജോയിൻ്റ് സെക്രട്ടറിയായും ഉള്ള കമ്മറ്റിയാണ് നിലവിലുള്ളത്.

 

രാഷ്ട്രീയത്തിൽ വ്യത്യസ്ത ചേരിയിലാണെങ്കിലും നാടിൻ്റെ വികസനത്തിനായി ഒറ്റക്കെട്ടായി ജനപ്രതിനിധികൾ മുന്നിട്ടിറങ്ങിയതോടെ പ്രദേശവാസികളും വലിയ സന്തോഷത്തിലാണ്.വരും ദിവസങ്ങളിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ആളുകളുമായി സംസാരിച്ച് റോഡ് വികസനത്തിന് ആവശ്യമായ ക്രമികരണങ്ങൾ ഉറപ്പാക്കും.നഗരസഭാംഗം സിജി ടോണി മുൻകൈയെടുത്ത റോഡ് വികസന പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ജോസ് ചീരാംകുഴിയും മാതൃകയായി മാറി.

 

ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രദേശത്ത് മണ്ണ് മാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് വികസന പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ വീണ്ടും മണ്ണ് മാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് നിർമ്മാണം പൂർത്തിയാക്കും.ജനപ്രതിനിധികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയപ്പോൾ ആശംസകളുമായി മുൻ വൈസ് ചെയർമാൻ K R മുരളീധരൻ നായർ, മുൻ നഗരസഭാംഗങ്ങളായ ആൻ്റണി മാളിയേക്കൽ, ഒ ആർ സോമൻ തുടങ്ങിയവരും പ്രദേശത്ത് എത്തിച്ചേർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top