Entertainment

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ആഞ്ഞിലി തടി അണിഞ്ഞൊരുങ്ങുന്നു

കോട്ടയം :പാലാ :പുതിയ തലമുറ ഒരിക്കലും കണ്ടു കാണില്ല ഇതുപോലൊരു ആഞ്ഞിലി തടി.ഒത്ത ഒരാളിന്റെ പൊക്കമുണ്ട് കണ്ടിച്ച് താഴെ വീഴ്ത്തിയിരിക്കുന്ന ഈ ആഞ്ഞിലി തടിയുടെ ചുവട് ഭാഗത്തിന്.220 ഇഞ്ച് വണ്ണമുണ്ട്. ഈ ആഞ്ഞിലിക്ക് 65 അടി നീളവുമാണുള്ളത്.പാലായ്ക്കടുത്ത് പൂവരണിയിൽ പന്തലാനിക്കൽ ജോബിയുടെ പുരയിടത്തിലാണ് ഈ ഭീമൻ ആനി നിന്നത്.

കച്ചവടം നടത്തി ആഞ്ഞിലി വെട്ടുന്നതും ,തോൽ  ചെത്തുന്നതും  ഒക്കെ കാണാൻ നാട്ടുകാരേറെ കൂടി.പലരും ഈ ജന്മത്തിൽ ഇതുപോലൊരു ഭീമനെ കണ്ടിട്ടില്ല.ചില പഴമക്കാർ ഇടുക്കിയിൽ കണ്ടിട്ടുള്ള ഭീമൻ മരത്തിന്റെയൊക്കെ ചരിത്രം പുതുതലമുറയോട് പറഞ്ഞു കൊണ്ടിരുന്നു.വെട്ടിയിടാൻ ഒരു ദിവസം എടുത്തെങ്കിലും.തോല് ചെത്താൻ ഏഴ് ജോലിക്കാർ പതിനഞ്ച് ദിവസത്തോളം ആശ്രാന്ത പരിശ്രമം നടത്തിയാണ് ഇപ്പോൾ കാണുന്ന വില്പനയ്ക്കുള്ള ചേലിൽ  ആക്കിയെടുത്തത്.ആരുടെ ഭവനത്തിന്റെ ഭാഗമാകുമെന്നറിയാൻ കാത്തിരിക്കുകയാണ് നാട്ടുകാരും.പള്ളി.,അമ്പലം നിർമ്മാണക്കാരും ഒക്കെ വാങ്ങുന്നതിനായി അന്വേഷിക്കുന്നുണ്ടെന്ന് തടിയുടമ കോട്ടയം മീഡിയയോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top