നെല്ലിയാമ്പതി :പൊങ്കല്‍ ആഘോഷത്തിന്റെ ആവശ്യത്തിനായി മാംസത്തിനായി കൊണ്ടുവന്ന കാളയെ പുലി പിടിച്ചു. ചന്ദ്രാമല പുതുപ്പാടിയിലെ കൃഷ്ണന്‍കുട്ടി വാങ്ങിക്കൊണ്ടുവന്ന് ചന്ദ്രാമല എല്‍പി സ്കൂള്‍ പരിസരത്ത് ഒഴിഞ്ഞ പറമ്പില്‍ വൈകുന്നേരത്ത് കെട്ടിയിട്ട കാളക്കുട്ടിയെ വെള്ളിയാഴ്ച രാവിലെയോടെ പുലി പിടിച്ച് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കയറില്‍ കെട്ടിയിട്ടതിനാല്‍ തലയും മുന്‍ കാലുകളുടെ പകുതി ഭാഗവും കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. വനം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു അവരെത്തി സ്ഥലവും ജഡാവശിഷ്ടവും പരിശോധിച്ചു.
അവശിഷ്ടങ്ങള്‍ക്ക് പരിസരത്ത് കണ്ടെത്തിയ പുലിയുടെ കാല്‍പ്പാടുകളാണെന്നു സംശയിക്കുന്നതായി വനം അധികൃതര്‍ അറിയിച്ചു. ജഡാവശിഷ്ടം പരിശോധനയ്ക്കുശേഷം കുഴിച്ചുമൂടി. ഉദ്ദേശം രണ്ടര വയസുള്ള കാളയെയാണ് പുലിയെന്നു സംശയിക്കുന്ന മാംസഭുക്കായ വന്യജീവി ഭാഗികമായി കടിച്ചു കീറി മാംസം കൊണ്ട് പോയിരിക്കുന്നത്. പൊങ്കലിനോടനുബന്ധിച്ച് ഇരുപത്തയ്യായിരം രൂപയ്ക്ക് മാംസ ആവശ്യത്തിനായി എത്തിച്ച കാളയെയാണ് പുലി പിടിച്ചത്.