പാലാ :പുത്തൻ ദൗത്യവുമായി തോമസുകുട്ടി നെച്ചിക്കാടൻ കോൺഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡണ്ട് ആയി ചാര്ജെടുക്കുകയാണ് . കെ സ് യു താലൂക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി,
ഐ എൻ ടി യു സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നി നിലയിൽ പ്രവർത്തനം നടത്തിയ തോമസ് കുട്ടി നെച്ചികാടൻ പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ അത് അർഹതയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണ് .കോൺഗ്രസിനെ പാലായിലെ സമര സംഘടനയായി വളർത്തുക എന്നതാണ് തോമസുകുട്ടി ലക്ഷ്യമിടുന്നത് .