
പാലാ : പാലാ ളാലം പഴയ പള്ളിയിൽ (പാലാ ടൗൺ പള്ളി) മാർച്ച് 17 18 19 (അടുത്ത തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ) വി.യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഭക്തി ആദരപൂർവ്വം ആഘോഷിക്കുന്നു.മാർച്ച് 17 തിങ്കളാഴ്ച വൈകുന്നേരം 5.15 ന് ആഘോഷമായ വിശുദ്ധ കുർബാന,തുടർന്ന് തിരുനാൾ കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് – ഫാ.ജോസഫ് തടത്തിൽമാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ് ,ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് കൽക്കുരിശിനു മുൻപിൽ പുറത്തു നമസ്കാരം. പ്രധാന തിരുനാൾ ദിനമായ മാർച്ച് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രസുദേന്തി വാഴ്ച,ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം, – ഫാ. ജോസ് കുഴിഞ്ഞാലിൽ.
തിരുനാൾ പ്രദക്ഷിണം,ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച. എന്നിവയുണ്ടായിരിക്കും.തിരുക്കുടുംബ സംരക്ഷകനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വി. യൗസേപ്പിതാവിൻ്റെ മധ്യസ്ഥത്തിന് നമ്മളെയും നമ്മുടെ കുടുംബങ്ങളെ സമർപ്പിച്ചുകൊണ്ട് ഈ തിരുനാൾ ആഘോഷങ്ങളിൽ നമുക്ക് ഏവർക്കും പങ്കെടുക്കാം. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ , ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

