കൊച്ചി:ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ചടങ്ങുകൾ 25ന് ലബനനിൽ നടക്കും. ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനനിൽ എത്തും.

വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എംഎൽഎമാരായ പി,വി ശ്രീനിജൻ, ഇ ടി ടൈസൺ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുണ്ട്. കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമായി 700ലധികം പേർ ചടങ്ങിൽ പങ്കെടുക്കും.

