പാലാ :കാവുംകണ്ടംപള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവം അപലപനീയം.സി പി ഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർകാവുംകണ്ടംപള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ഗ്രോട്ടോ തകർത്ത സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി പി ഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ ആവശ്യപ്പെട്ടു.

സംഭവത്തെ ദുരുപയോഗം ചെയ്യാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംയമനം പാലിച്ച് മുന്നേറിയത് മാതൃക പരമായ നീക്കമാണ് .നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്നും ഷാജകുമാർ ചൂണ്ടിക്കാട്ടി .

