Kerala

10 കോടിയുടെ ഈ വർഷത്തെ സമ്മർ ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം: ഈ വർഷത്തെ സമ്മർ ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. 250 രൂപയാണു ടിക്കറ്റ് വില.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ സമ്മർ ബംപർ ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. സമ്മാനങ്ങളിലും വർദ്ധനവ് ഉണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. ക്രിസ്മസ് ബംപർ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ജനുവരി 20 ആയിരുന്നു സമ്മർ ബംപറിന്റെ ടിക്കറ്റ് പ്രകാശനം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top