Education

ഇലഞ്ഞി വിസാറ്റിനു പ്ലേസ്മെന്റിൽ ചരിത്ര നേട്ടം: മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു

ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ മുഴുവൻ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥികൾക്കും യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോബ് ഓഫർ ലെറ്റർ നൽകി. കേരളത്തിൽ തന്നെ അത്യപൂർവനേട്ടം വിസാറ്റ് കൈവരിച്ചത് അത്യധികം അഭിനന്ദനാർഹമാണെന്നു സഹകരണ മന്ത്രി ശ്രീ വി എൻ വാസവൻ ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിലുള്ള ഒരു കോളേജിനും എളുപ്പത്തിൽ നൽകാവുന്ന ഒന്നല്ല ഇത്തരത്തിലുള്ള ജോബ് ഓഫ്ഫർ ലെറ്റർ എന്നും വിസാറ്റ് മാനേജ്മെന്റിന്റെ വിശ്വാസ്യത എടുത്തുപറയേണ്ടതാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് നേരിട്ട് നടത്തുന്ന വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞാൽ ഇനിയെന്തു എന്ന് ആശങ്കയ്ക്കു വിരാമം ഇടുന്നതിനാണ് നല്ല നിലയിൽ വിസാറ്റിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോബ് ഓഫർ ലെറ്റർ നല്കുന്നതെന്നും വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റി അവരെ ആത്മവിശ്വാസമുള്ളവർ ആക്കി തീർത്തു സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രാവീണ്യം ഉള്ളവർ ആക്കിമാറ്റാനും ആണ് തന്റെ ശ്രെമമെന്ന് യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും വിസാറ്റ്എഞ്ചിനീയറിംഗ് കോളേജ് ചെയർമാനുമായ ശ്രീ രാജു കുര്യൻ ചടങ്ങിൽ പ്രഖ്യാപിച്ചു.

പിറവം M L A ശ്രീ അനൂപ് ജേക്കബിന്റെ സാന്നിധ്യത്തിൽ സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ഭദ്ര ദീപം കൊളുത്തി വിർവഹിച്ചു.വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ഡയറക്ടർ റിട്ട വിങ് കമാൻഡർ പ്രമോദ് നായർ , രജിസ്ട്രാർ പ്രൊഫ സുബിൻ പി.എസ് , ഷീജ ഭാസ്കർ , P R O ഷാജി ആറ്റുപുറത്ത് , ഗ്രിഗറി കോട്ടശ്ശേരിയിൽ , ഷീന ഭാസ്കർ എന്നിവർ സംസാരിച്ചു.

ഫോട്ടോയ്ക്ക് അടിക്കുറിപ്പ്
ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ജോബ് ഓഫർ ലെറ്റർ വിതരണം മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ശ്രീ അനൂപ് ജേക്കബ് M L A , ചെയര്മാന് രാജു കുരിയൻ , പ്രിൻസിപ്പൽ ഡോ . അനൂപ് കെ ജെ , വിങ് കമാൻഡർ പ്രമോദ് നായർ ,രജിസ്ട്രാർ പ്രൊഫ സുബിൻ പി എസ് , ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീതി അനിൽ, വാർഡ് മെമ്പർ എം പി ജോസഫ്, P R O ഷാജി ആറ്റുപുറത്ത് , ശ്രീ ഗ്രിഗറി കോട്ടശ്ശേയിൽ , ഷീന ഭാസ്കർ എന്നിവർ സമീപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top