Crime

മൃഗങ്ങളെ പട്ടിണിക്കിടുന്നത് പതിവ്; മൃഗശാല ഉടമയെ സിംഹങ്ങൾ ചേർന്ന് കടിച്ചു കൊന്നു

വളർത്തുമൃഗങ്ങൾ മനുഷ്യരുടെ പൊന്നോമനകൾ ആണെങ്കിലും ചിലപ്പോൾ അവ വലിയ അപകടകാരി കൂടിയാണ്. ചില മൃഗങ്ങളോട് സൂക്ഷിച്ചിടപ്പെട്ടില്ലെങ്കിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഉടമയെ ആക്രമിക്കുന്ന നായകളുടെ പല വീഡിയോകളും നാം സോഷ്യൽ മീഡിയയിലെല്ലാം കാണാറുള്ളതാണ്. അത്തരത്തിലൊരു ഭീകരമായ അനുഭവമാണ് യൂറോപ്പിലെ ഒരു മൃഗശാലയിലാണ് ഉണ്ടായത്. അവിടെ വളർത്തിയിരുന്ന സിംഹം ഉടമസ്ഥനെ കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

യൂറോപ്പിലെ ജോ എക്സോട്ടിക് എന്നറിയപ്പെടുന്ന ജോസഫ് ബി എന്നയാളാണ് സ്വന്തം മൃഗശാലയിൽ കൊല്ലപ്പെട്ടത്. മൃഗശാലക്കുള്ളിൽ നിന്നും അദ്ദേഹത്തിൻറെ അസ്ഥികൾ കണ്ടെത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തെത്തിയത്. സ്ലൊവാക്യയിലെ ഓസ്കർഡയിൽ താമസിക്കുന്ന ജോ ഒരു സ്വകാര്യ മൃഗശാല തൻറെ വീടിനോട് ചേർന്ന് നടത്തിയിരുന്നു. ഈ മൃഗശാലയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൃഗങ്ങൾ ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top