Kerala

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; യൂത്ത് കോൺ​ഗ്രസ് നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

തൃശ്ശൂർ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജില്ലാ സെക്രട്ടറിയായ അയ്യങ്കോട് കളരിക്കൽ അരുൺ മോഹനാണ് (35) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് കല്ലൂർ ആതൂരിലായിരുന്നു സംഭവം.

അരുൺ മോഹൻ അശ്രദ്ധമായി ഓടിച്ച കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബത്തേയും മറ്റൊരു ബൈക്കിൽ വന്ന യുവാവിനേയുമാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top